വിദ്യാര്‍ത്ഥികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി അന്‍സാര്‍ ഇംഗ്ലീഷ് സ്കൂളില്‍ സ്റ്റുഡന്റ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ യോഗം സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ സാജിതാ റസാക്ക് ഉത്ഘാടനം ചെയ്തു. അധ്യാപകരായ ഫരീദ ഇ മുഹമ്മത് , രവ്യ കെ ആര് , നിമ്മി എം കെ , ഷെബിത എം എം , വിവിധ മേഖലകളിലെ സാമൂഹിക പ്രതിനിധികളായ റഫീഖ് കടവല്ലൂര്‍ , സുധീര്‍ പെരുമ്പിലാവ്, അബ്ദുല്‍ ഫത്താഹ്, എം എ . കമറുദ്ദീന്, പി.ടി.എസ്.ഇ. പ്രസിഡന്റ് സനു സലീം എന്നിവര്‍ സംസാരിച്ചു . പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകര്‍, കടയുടമകള്‍, ഓട്ടോ തൊഴിലാളികള്‍, രക്ഷാകര്‍ത്തൃ പ്രതിനിധികള്‍, എസ്.പി.സി. പ്രതിനിധികള്‍, സ്കൂള്‍ ഹെഡ്ബോയ്, ഹെഡ്ഗേള്‍, എസ്.പി.ജി. ചുമതലയുള്ള അധ്യാപിക നൗഫിറ, അധ്യാപകന് ആനന്ദ് ഹിരന്‍ എന്നിവര്‍ പങ്കെടുത്തു .സ്കൂള്‍ പരിസരത്തും പുറത്തും കുട്ടികള്‍ നേരിടുന്ന സുരക്ഷാ പ്രശ്നങ്ങളും ആശങ്കകളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.പങ്കെടുത്തവര്‍ തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പങ്കുവെക്കുകയും പ്രശ്നങ്ങള്‍ക്ക് പ്രായോഗികമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനായി കൂട്ടായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സ്കൂളും രക്ഷിതാക്കളും പൊതുസമൂഹവും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യം യോഗം ഓര്‍മ്മിപ്പിച്ചു.



