29.5 C
Kunnamkulam
Saturday, November 7, 2026
Home Bureaus Erumapetty തൃശ്ശൂര്‍ ജില്ലയിലെ വിവിധ പാടശേഖരങ്ങള്‍ക്കുള്ള മോട്ടോര്‍ പമ്പ് സെറ്റുകളുടെ വിതരണോദ്ഘാടനം നടത്തി

തൃശ്ശൂര്‍ ജില്ലയിലെ വിവിധ പാടശേഖരങ്ങള്‍ക്കുള്ള മോട്ടോര്‍ പമ്പ് സെറ്റുകളുടെ വിതരണോദ്ഘാടനം നടത്തി

8

തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് 2025 – 26 ജനകീയാസൂത്രണ പദ്ധതി പ്രകാരം തൃശ്ശൂര്‍ ജില്ലയിലെ വിവിധ പാടശേഖരങ്ങള്‍ക്കുള്ള മോട്ടോര്‍ പമ്പ് സെറ്റുകളുടെ വിതരണോദ്ഘാടനം നടത്തി. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. മേരി തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. ഐ സജിത ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ ജില്ലാ കൃഷി അസിസ്റ്റന്റ് എഞ്ചിനീയര്‍ ജയപ്രദീപ് പദ്ധതി വിശദീകരണം നടത്തി. 2025-26 വര്‍ഷത്തില്‍ 86 ലക്ഷം രൂപ ചെലവഴിച്ച് 12 സെന്‍ട്രിഫ്യൂഗള്‍ മോട്ടോറുകളും, 2 സബ്‌മേഴ്സ്ബിള്‍ മൊട്ടോറുകളുമാണ് നല്‍കിയിട്ടുള്ളത്. എരുമപ്പെട്ടി ഡിവിഷനിലെ ചെറുകാട്, വരവട്ടൂര്‍ പുനര്‍ജനി, പല്ലൂര്‍ നോര്‍ത്ത് ഇറിഗേഷന്‍ എന്നീ 3 പാടശേഖരങ്ങളിലാണ് ജില്ലാതല ഉദ്ഘാടനം നടത്തിയത്. തൃശ്ശൂര്‍ ജില്ലയിലെ നെല്‍കൃഷി കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി 2026-27 സാമ്പത്തിക വര്‍ഷം കോള്‍ കോളിതര പാടശേഖരങ്ങള്‍ക്ക് മോട്ടോര്‍ വെബ്‌സൈറ്റ് വിതരണത്തിനായി 3 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. എരുമപ്പെട്ടി ഡിവിഷന്‍ മെമ്പറും ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗവുമായ മീന സജന്‍ ചടങ്ങില്‍ സ്വാഗതം പറഞ്ഞു. ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ. സി. സന്ധ്യ, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല ജോര്‍ജ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. എരുമപ്പെട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. പ്രേമന്‍, ദേശമംഗലം പഞ്ചായത്ത് മെമ്പര്‍ ശിഹാബ്, സരിത, സുധ, കൃഷ്ണകുമാര്‍, മനോജ്, മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സാബിറ, ചെറുകാട് പാടശേഖര സമിതി സെക്രട്ടറി സുരേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ദേശമംഗലം പഞ്ചായത്ത് കൃഷി ഓഫീസര്‍ റംസീന നന്ദി പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!