29.5 C
Kunnamkulam
Saturday, November 7, 2026
Home Bureaus Erumapetty തളി നടുവട്ടം ‘അര്‍ബന്‍ വിങ്സ്’ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ പൗരസമിതി പ്രതിഷേധം

തളി നടുവട്ടം ‘അര്‍ബന്‍ വിങ്സ്’ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ പൗരസമിതി പ്രതിഷേധം

1

വരവൂര്‍ പഞ്ചായത്തില്‍ തളി നടുവട്ടത്ത് പ്രവര്‍ത്തിക്കുന്ന ‘അര്‍ബന്‍ വിങ്സ്’ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റുമായി ബന്ധപ്പെട്ട കേസില്‍ കോടതി നിര്‍ദേശപ്രകാരമുള്ള ട്രയല്‍ റണ്‍ പൂര്‍ത്തിയായി. അതേസമയം പ്ലാന്റിന്റെ പ്രവര്‍ത്തനം പരിസര മലിനീകരണം സൃഷ്ടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി പൗരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തി.രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്ന സാഹചര്യത്തില്‍ പഞ്ചായത്ത് പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് പ്ലാന്റ് അധികൃതര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിരീക്ഷണത്തില്‍ ട്രയല്‍ റണ്‍ നടത്താന്‍ ഉത്തരവിട്ടത്.പ്ലാന്റിന്റെ പ്രവര്‍ത്തനം മൂലം ഉണ്ടാകുന്ന ദുര്‍ഗന്ധവും പരിസര മലിനീകരണവും ജനജീവിതത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പൗരസമിതി പ്രതിഷേധവുമായി രംഗത്തെത്തിയത്.പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള പ്ലാന്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിക്കണമെന്നും ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.പ്രതിനിധികളായ ടി.എം നാസര്‍,സന്തോഷ് പിലക്കാട്, രവീന്ദ്രന്‍ തിച്ചൂര്‍, എം.ആര്‍.പ്രജു, പി. പ്രീതി,എം.ആര്‍.രതിമോഹന്‍,കുഞ്ഞാലു, എം.എം.റഷീദ്, ഷിഹാബ് അസീസ്, വിജിത ബാബു, എം.കെ.എം.ബഷീര്‍, ശരത് മുതുകാട്ടില്‍, സജീഷ് കുമാര്‍, ബീവാത്തുകുട്ടി,വിജയവത്സലന്‍, സുഭാഷ് അട്ടേപ്പാടം, അസീസ് കൊറ്റുപുറം, കെ.എ.ഹനീഫ, കെ.എസ് മുസ്തഫ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

 

 

ADVERTISEMENT
error: Content is protected !!