30.7 C
Kunnamkulam
Sunday, November 8, 2026
Home CCTV Desk ഐക്യത്തിന്റെയും പ്രതീക്ഷയുടെയും ദീപാവലി ആഘോഷ നിറവില്‍ രാജ്യം

ഐക്യത്തിന്റെയും പ്രതീക്ഷയുടെയും ദീപാവലി ആഘോഷ നിറവില്‍ രാജ്യം

3

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷത്തില്‍ രാജ്യം. തിന്മയ്ക്ക് മേല്‍ നന്മ നേടുന്ന വിജയത്തെ ആഘോഷമാക്കുന്ന ഉത്സവമാണ് ദീപാവലി. ദീപം കൊളുത്തി മധുരത്തിന് ഒപ്പം ആനന്ദം പങ്കിട്ടാണ് രാജ്യം മുഴുവന്‍ ദീപാവലി ആഘോഷിക്കുന്നത്. ദീപാവലിയെക്കുറിച്ച് പല ഐതിഹ്യങ്ങളുണ്ട്. ദീപാവലിയെ വരവേറ്റ് വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങള്‍, വൈദ്യുത അലങ്കാരങ്ങള്‍, പൂക്കള്‍, രംഗോലി എന്നിവകൊണ്ട് മനോഹരമാക്കും.കുടുംബബന്ധങ്ങള്‍ പുതുക്കാനും സ്നേഹവും സന്തോഷവും പങ്കുവയ്ക്കാനും പരസ്പര സഹായത്തിന്റെ മൂല്യം ഓര്‍മിക്കാനും ഈ ഉത്സവം അവസരമൊരുക്കുന്നു.

ADVERTISEMENT
error: Content is protected !!