29.7 C
Kunnamkulam
Monday, November 9, 2026
Home Bureaus Kunnamkulam സമന്വയ കേരളം സാംസ്‌കാരിക വേദി ‘കാവ്യ പ്രവാഹിനി’ കവിതാ സമാഹാരം ചര്‍ച്ച ചെയ്തു

സമന്വയ കേരളം സാംസ്‌കാരിക വേദി ‘കാവ്യ പ്രവാഹിനി’ കവിതാ സമാഹാരം ചര്‍ച്ച ചെയ്തു

15

സമന്വയ കേരളം സാംസ്‌കാരിക വേദിയുടെ പുസ്തക ചര്‍ച്ചാ പരമ്പരയുടെ ഭാഗമായി മാധവി ഭാസ്‌കരന്‍ ചാത്തനാത്തിന്റെ കാവ്യ പ്രവാഹിനി എന്ന കവിതാ സമാഹാരം ചര്‍ച്ച ചെയ്തു. കുന്നംകുളം ന്യൂമാന്‍സ് കോളേജില്‍ വെച്ച് നടന്ന ചടങ്ങ് കവി പ്രസാദ് കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. ഗിന്നസ് സത്താര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. എം.എം. അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ പ്രൊഫ. പി. ശങ്കരനാരായണന്‍ മുഖ്യതിഥിയായിരുന്നു.മുഹമ്മദ് പട്ടിക്കര മോഡറേറ്റര്‍ ആയിരുന്നു.ചടങ്ങില്‍ സ്മിത കോടനാട് പുസ്തകം പരിചയപ്പെടുത്തി. മുഹമ്മദ് പട്ടിക്കര മോഡറേറ്റര്‍ ആയിരുന്നു. ചടങ്ങില്‍ മാധവി ഭാസ്‌കരന്‍ ചാത്തനാത്തിന് ആദരിച്ചു. എം. ബാബു, ഷംല നൗഷാദ്, വി.എഫ്. ബാബു, കാവ്യ ഭാസ്‌ക്കര്‍ വൈക്കം എന്നിവര്‍ സംസാരിച്ചു.

 

 

ADVERTISEMENT
error: Content is protected !!