32 C
Kunnamkulam
Monday, November 9, 2026
Home Bureaus Guruvayur ഗുരുവായൂരില്‍ യുവാവിന് അജ്ഞാത സംഘത്തിന്റെ കുത്തേറ്റു

ഗുരുവായൂരില്‍ യുവാവിന് അജ്ഞാത സംഘത്തിന്റെ കുത്തേറ്റു

41

ഗുരുവായൂരില്‍ യുവാവിന് അജ്ഞാത സംഘത്തിന്റെ കുത്തേറ്റു. കാവീട് വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം എടവണ്ണ സ്വദേശി കൊളത്തിങ്കല്‍ നൗഫലിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.ഇന്ന് പുലര്‍ച്ചെ 12.30ഓടെ പടിഞ്ഞാറെ നടയില്‍ അപ്പാസ് തിയേറ്ററിന് മുന്നിലായിരുന്നു സംഭവം.നൗഫലും സുഹൃത്ത് ബെന്നിയും ഇന്നലെ രാത്രി 11.30ഓടെ ബ്ലാങ്ങാട് കടപ്പുറത്ത് വെച്ച് രണ്ട് യുവാക്കളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഭക്ഷണം കഴിക്കാനായി ഇരുവരും പടിഞ്ഞാറെ നടയിലെ തട്ടുകടയിലെത്തിയപ്പോഴാണ് ഓട്ടോറിക്ഷയിലെത്തിയ സംഘം നൗഫലിനെ കത്തി ഉപയോഗിച്ച് കുത്തിയത്. ഇടതുകൈയില്‍ ഏറ്റ കുത്തില്‍ പ്രധാന ഞരമ്പ് മുറിഞ്ഞ് അമിതമായി രക്തം വാര്‍ന്നതിനെ തുടര്‍ന്ന് നൗഫല്‍ അബോധാവസ്ഥയിലായി. സുഹൃത്ത് ബെന്നി നല്‍കിയ വിവരമനുസരിച്ച്, ബ്ലാങ്ങാട് കടപ്പുറത്തുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് ആക്രമണമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.സംഭവത്തില്‍ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

ADVERTISEMENT
error: Content is protected !!