29.6 C
Kunnamkulam
Tuesday, November 10, 2026
Home Bureaus Thrithala ഈ വര്‍ഷത്തെ ഡോ. അംബേദ്കര്‍ ദേശീയ ഫെല്ലോഷിപ്പ് അവാര്‍ഡ് സുന്ദരന്‍ മുണ്ട്രാക്കോടിന്

ഈ വര്‍ഷത്തെ ഡോ. അംബേദ്കര്‍ ദേശീയ ഫെല്ലോഷിപ്പ് അവാര്‍ഡ് സുന്ദരന്‍ മുണ്ട്രാക്കോടിന്

8

 

പ്രശസ്ത സാഹിത്യകാരനും കെ.എസ്.ഇ.ബി ആ ജീവനക്കാരനുമായ സുന്ദരന്‍ മുണ്ട്രാക്കോടിന് ഈ വര്‍ഷത്തെ ഡോ. അംബേദ്കര്‍ ദേശീയ ഫെല്ലോഷിപ്പ് അവാര്‍ഡ് ലഭിച്ചു. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. തൃത്താല ആനക്കര സ്വദേശിയാണ് സുന്ദരന്‍ മുണ്ട്രക്കോട് .മണിക്ക്യനും കാളിയുമാണ് മാതാപിതാക്കള്‍.
സുന്ദരന്‍ മുണ്ട്രക്കോടിന്റെ ആദ്യ നോവല്‍ ‘ചോപ്പനിറക്കം’ 2025-ല്‍ അക്ഷരജാലകം ബുക്‌സ് ാണ് പ്രസിദ്ധീകരിച്ചത്. . രണ്ടാമത്തെ നോവല്‍ ‘പേമൊകം’ 2026-ല്‍ പുറത്തിറങ്ങി. രണ്ട് നോവലുകളും വായനക്കാര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 2024-ലെ കേരള സംസ്ഥാന ഫോക്ക്‌ലോര്‍ അവാര്‍ഡ് ജേതാവ് കൂടിയാണ് അദ്ദേഹം.

 

ADVERTISEMENT
error: Content is protected !!