29.6 C
Kunnamkulam
Tuesday, November 10, 2026
Home CCTV Desk പ്രാദേശിക മാധ്യമപ്രവര്‍ത്തനത്തിന് കരുത്തേകി കെ.എം.പി.യു

പ്രാദേശിക മാധ്യമപ്രവര്‍ത്തനത്തിന് കരുത്തേകി കെ.എം.പി.യു

7

 

വന്‍കിട മാധ്യമശൃംഖലകളുടെ സ്വാധീനത്തിനിടയിലും നാടിന്റെ സ്പന്ദനങ്ങള്‍ക്കും സാധാരണക്കാരുടെ ജീവിതത്തിനും ശബ്ദം നല്‍കുന്നത് പ്രാദേശിക മാധ്യമപ്രവര്‍ത്തകരാണെന്ന് എഴുത്തുകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍.. പത്ര ദൃശ്യ ഡിജിറ്റല്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സ്വതന്ത്ര ട്രേഡ് യൂണിയന്‍ കേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കെ.എം.പി.യു ചങ്ങരംകുളം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ആദരസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ആലംകോട് ലീലാകൃഷ്ണന്‍ . ആഗോളീകരണം ശക്തമായി മുന്നേറുന്ന കാലത്ത് കോര്‍പ്പറേറ്റ് മാധ്യമശൃംഖലകളെ മറികടന്ന് അടിത്തട്ടിലെ യാഥാര്‍ഥ്യങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പ്രാദേശിക ലേഖകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വലിയ പങ്കുണ്ടെന്നും ഇനിയുള്ള കാലത്ത് മാധ്യമലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുക പ്രാദേശിക മാധ്യമപ്രവര്‍ത്തനമായിരിക്കുമെന്നും ആലംങ്കോട് പറഞ്ഞു.

ADVERTISEMENT
error: Content is protected !!