28.2 C
Kunnamkulam
Tuesday, November 10, 2026
Home Bureaus Kunnamkulam കുന്നംകുളം മത്സ്യ മാര്‍ക്കറ്റില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കുന്നംകുളം മത്സ്യ മാര്‍ക്കറ്റില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

120

 

കുന്നംകുളം മത്സ്യ മാര്‍ക്കറ്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പെലക്കാട്ടുപയ്യൂര്‍ അമ്പലത്ത് വീട്ടില്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ സെയ്ദ് അന്‍വര്‍ (27)ന്റെ മൃതദേഹമാണ് മത്സ്യമാര്‍ക്കറ്റിനുള്ളിലെ ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഇറച്ചിവെട്ട് തൊഴിലാളിയായ സെയ്ദ് അന്‍വര്‍ ജോലിയുടെ ഭാഗമായി വീട്ടില്‍നിന്ന് പോയാല്‍ മൂന്നും നാലും ദിവസം കഴിഞ്ഞാണ് മടങ്ങിയെത്താറുള്ളത്. അതിനാല്‍ ഇയാളെ കാണാതായതുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നില്ല.
ഇന്ന് രാവിലെ ഏഴരയോടെയാണ് കുന്നംകുളം മത്സ്യമാര്‍ക്കറ്റിനുള്ളിലെ ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം പുഴുവരിച്ച നിലയിലായിരുന്നു. പ്രദേശത്ത് ദിവസങ്ങളായി അനുഭവപ്പെട്ടിരുന്ന അസഹ്യമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് മത്സ്യ മാര്‍ക്കറ്റിലെ ആളുകള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് കുന്നംകുളം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

ADVERTISEMENT
error: Content is protected !!