പ്രാദേശിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് അനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നിയമസഭയിലും സര്‍ക്കാരിലും ഇടപെടല്‍ നടത്തുമെന്ന് മണലൂര്‍ എംഎല്‍എ പ്രൊഫ.സി രവീന്ദ്രനാഥ് പറഞ്ഞു. കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ പാവറട്ടി – അന്തിക്കാട് മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം ജോസ് വാവേലി, മേഖല കമ്മറ്റി പ്രസിഡണ്ടും, ജില്ലാ വൈസ് പ്രസിഡണ്ടുമായ അബ്ബാസ് വീരാവുണ്ണി എന്നിവര്‍ ചേര്‍ന്ന് നല്‍കിയ നിവേദനം സ്വീകരിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു എം എല്‍ എ. നിവേദനത്തില്‍ പരാമര്‍ശിക്കുന്ന വിഷയങ്ങള്‍ പഠിച്ച് നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിക്കുമെന്നും എം എല്‍ എ ഉറപ്പ് നല്‍കി. മുല്ലശ്ശേരിയിലെ എംഎല്‍എ ഓഫീസില്‍ എത്തിയാണ് കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ നേതാക്കള്‍ നിവേദനം കൈമാറിയത്.



