ഒന്നര നൂറ്റാണ്ടിന്റെ സഭാചരിത്രത്തില്‍ അഭിമാനകരമായ ഇടം അടയാളപ്പെടുത്തി ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയും ചേലക്കര സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയും വിശ്വാസത്തിന്റെ ആത്മീയ നിറവിലാണ്. മലങ്കര യാക്കോബായ സുറിയാനി സഭയുടെ ചരിത്രത്തിലെ നാഴികക്കല്ലായ മുളന്തുരുത്തി സുന്നഹദോസിന്റെ 150 ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, പ്രഥമ സുന്നഹദോസില്‍ പങ്കെടുത്തതിന്റെ ചരിത്രപ്പെരുമയിലാണ് ചാലിശ്ശേരി, ചേലക്കര ഇടവകകള്‍. 1876 ല്‍ അന്ത്യോഖ്യാ സിംഹാസനത്തിലെ പരിശുദ്ധ ഇഗ്നാത്തിയോസ് പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ നേതൃത്വത്തില്‍ മുളന്തുരുത്തി മാര്‍ത്തോമന്‍ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ചേര്‍ന്ന പ്രഥമ സുന്നഹദോസില്‍ മലങ്കരയിലെ 105 പള്ളികളാണ് പങ്കെടുത്തത്. ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയെ പ്രതിനിധീകരിച്ച് അന്നത്തെ വികാരി ചീരന്‍ ഇട്ടൂപ്പ് കത്തനാരും പള്ളി പ്രതിനിധിയായി തോമ്പ്ര പത്രോസും സുന്നഹദോസില്‍ പങ്കെടുത്തു.
ചേലക്കര പള്ളിയില്‍ നിന്ന് കോലാടി മാത്തു കത്തനാരാണ് പങ്കെടുത്തത്.
Home Bureaus Perumpilavu വിശ്വാസ നിറവിൽ 150 വർഷങ്ങൾ: ചരിത്ര നാഴികക്കല്ല് പിന്നിട്ട് ചാലിശ്ശേരി, ചേലക്കര പള്ളികൾ



