32.7 C
Kunnamkulam
Friday, November 13, 2026
Home CCTV Desk സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധിപ്പിക്കും

സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധിപ്പിക്കും

30

ഇതിനുള്ള നിര്‍ദേശം ഗതാഗതമന്ത്രി സി.പി. ജോണ്‍ അംഗീകരിച്ചു. വിഷയം പഠിക്കാന്‍ അടിയന്തരമായി കമ്മീഷനെ നിയോഗിക്കും. ജനുവരി ഒന്നു മുതല്‍ പുതുക്കിയ നിരക്ക് പ്രഖ്യാപിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായും തൊഴിലാളി സംഘടനാ പ്രതിനിധികള്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു. കമ്മീഷന്‍ അന്വേഷണം നടത്തുമ്പോള്‍ ഓരോ യൂണിയനുകള്‍ക്കും അവരവരുടെ നിരക്കുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ അറിയിക്കാം. ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഇഎസ്‌ഐ നല്‍കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തൊഴിലാളി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്നും ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിന്‍വലിച്ചതെന്നും മന്ത്രി സി.പി. ജോണും പ്രതികരിച്ചു. ഓട്ടോ-ടാക്സി നിരക്കുകള്‍ 2022ലാണ് അവസാനമായി പരിഷ്‌കരിച്ചത്. നിരക്ക് പരിഷ്‌കരിക്കണമെന്ന ട്രേഡ് യൂണിയനുകളുടെ ആവശ്യം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു. അതിനായി കമ്മീഷനെ നിയോഗിക്കും. പുതിയ നിരക്ക് പ്രാബല്യത്തില്‍ വരാനുള്ള നടപടികള്‍ സര്‍ക്കാര്‍ തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ADVERTISEMENT
error: Content is protected !!