അവശതയിലും വീറോടെ അരങ്ങില്‍ തിമിര്‍ത്താടി ആരാധ്യ നേടിയെടുത്തത് ഭാരതനാട്യത്തില്‍ ഫാസ്റ്റ് എ ഗ്രേഡും ഒന്നാം സ്ഥാനവും ചാവക്കാട് ഉപജില്ല കലോത്സവത്തില്‍ വേദി 4 കോണ്‍വെന്റ് നടുമുറ്റത്തില്‍ വെച്ചായിരുന്നു ഭാരതനാട്യം മത്സരം ഉണ്ടായിരുന്നത്. ഉപജില്ലയിലെ 11 സ്കൂളുകളില്‍ നിന്ന് പങ്കെടുത്ത മത്സരാര്‍ഥികളാണ് വേദിയില്‍ ഒപ്പത്തിനൊപ്പം മത്സരിച്ചത്. ആദ്യ ദിനത്തിലെ നാടോടി നൃത്തത്തിലും ആരാധ്യ ഫാസ്റ്റ് എ ഗ്രേയ്ഡ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. 44 മത്സരാര്‍ത്ഥികളാണ് നാടോടി നൃത്തത്തില്‍ ഉണ്ടായിരുന്നത്. ഇതിന്റെ ക്ഷീണത്തിലും അവശതയിലുമാണ് രണ്ടാം ദിനത്തില്‍ ഭരതനാട്യത്തില്‍ വേഷമിട്ടത്. തന്റെ ഊഴം കാത്തുനില്‍ക്കുന്നതിനിടയില്‍ ഛര്‍ദ്ദിയും ക്ഷീണവും അനുഭവപ്പെട്ടതിന് തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി പ്രാഥമിക ചികിത്സ നേടിയതിനുശേഷം ആണ് മത്സരത്തിനായി വേദിയില്‍ എത്തിയത്. താന്‍ പഠിക്കുന്ന തന്റെ വിദ്യാലയമുറ്റമായ ബ്രഹ്മകുളം തൈക്കാട് ജിഎച്ച്എസ് സ്കൂളില്‍ ഉപജില്ല കലോത്സവ വേദിയായത് ഒരു നിമിത്തമായാണ് ആരാധ്യ കാണുന്നത്. മങ്കുഴി സുനില്‍ സനിഷ ദമ്പത്തികളുടെ മകളാണ് നാലാം ക്ലാസുകാരിയായ ഈ കൊച്ചു മിടുക്കി. എളവള്ളി നടന നികേതനം വിദ്യാലയത്തിലെ അധ്യാപകരായ ഷീബ, സിന്ധു, അപര്‍ണ എന്നിവരുടെ നേതൃത്വത്തിലാണ് നൃത്തം പഠിക്കുന്നത്. വിധിനിര്ണായത്തില് നിരവധി വര്‍ഷത്തെ പരിചയസമ്പത്തുള്ള അനഘ, ആതിര അഞ്ജലി തുടങ്ങിയവരായിരുന്നു വേദി 4 ല്‍ ജഡ്ജ്മെന്റ് നടത്തിയിരുന്നത്.



