29.6 C
Kunnamkulam
Saturday, November 14, 2026
Home Bureaus Punnayurkulam വടക്കേക്കാട് നാടിനെ നടുക്കിയ ദുരന്തം; ക്ഷേത്രച്ചിറയിൽ രണ്ട് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

വടക്കേക്കാട് നാടിനെ നടുക്കിയ ദുരന്തം; ക്ഷേത്രച്ചിറയിൽ രണ്ട് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

167

വടക്കേക്കാട് ഉമാമഹേശ്വര ക്ഷേത്രചിറയില്‍ പൊലിഞ്ഞത് ഇതുവരെ അഞ്ച് ജീവനുകള്‍ ;അവസാനം പൊലിഞ്ഞത് രണ്ട് കുരുന്നുകള്‍.. ചിറക്ക് സമീപത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പ്രദീപ് , സജിത ദമ്പതികളുടെ മക്കളായ 8 വയസ്സുള്ള സായ്ദീപും, സഹോദരന്‍ 6 വയസ്സുകാരനായ സായ്കൃഷ്ണയുമാണ് മരിച്ചത്. ഇരുവരും തിരുവളയന്നൂര്‍ സ്‌കൂളിലെ യഥാക്രമം 7 ഉം 3 ഉം ക്ലാസ്സിലെ വിദ്യാര്‍ത്ഥികളാണ്. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെയാണ് മണികണ്‌ഠേശ്വരം ഉമാമഹേശ്വര ക്ഷേത്രക്കുളത്തിലുണ്ടായ നാടിനെ നടുക്കിയ അപകട വിവരം നാട്ടുകാര്‍ അറിയുന്നത്. പാലക്കാട് സ്വദേശിയായ പ്രദീപും പുന്നയൂര്‍ക്കുളം സ്വീദേശിയായ സജിതയും രണ്ട് വര്‍ഷമായി ചിറക്ക് സമീപമുള്ള വാടക ക്വാര്‍ട്ടേഴ്സില്‍ താമസം തുടങ്ങിയിട്ട്. ആദ്യം ഇവര്‍ ഞമനേംങ്ങാടുള്ള വാടക വീട്ടിലായിരുന്നു താമസം. പ്രദീപ് പെയിന്റ് പണിക്കും സജിത കെ പി നമ്പൂതിരിസ് ജീവനക്കാരിയുമാണ്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സജിതയാണ് കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയത്. കുളകടവില്‍ കുട്ടികളുടെ ഡ്രെസ്സും ചെരിപ്പും കണ്ടത്തിയതിനെ തുടര്‍ന്ന് നാട്ടുകാരെ വിവരം അറീക്കുകയും നാട്ടുകാര്‍ ചേര്‍ന്ന് കുട്ടികളെ കുളത്തില്‍നിന്ന് പുറത്തെടുത്ത് ഉടന്‍ ശാന്തി നഴ്സിംഗ് ഹോമില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ADVERTISEMENT
error: Content is protected !!