കെ എസ് കെ ടി യു പഴഞ്ഞി വില്ലേജ് കമ്മിറ്റി എം കെ കൃഷ്ണന് ദിനം ആചരിച്ചു.സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന് ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ ഉജ്ജ്വലമായ പ്രവര്‍ത്തനം നടത്തിവരവെയാണ് എം കെ കൃഷ്ണന് 1995 നവംബര്‍ 14 ന് മരിച്ചത്. 1967 ലെ ഇ എം എസ് മന്ത്രിസഭയിലും 1980ലെ നായനാര്‍ മന്ത്രിസഭയിലും അംഗമായി പ്രവര്‍ത്തിച്ച അദ്ദേഹം മികച്ച ഭരണാധികാരിയായിരുന്നു. വില്ലേജ് സെക്രട്ടറി വി സി സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വില്ലേജ് പ്രസിഡണ്ട് കെ കെ സുനില്‍കുമാര്‍ പതാക ഉയര്‍ത്തി അനുസ്മരണ പ്രഭാഷണം നടത്തി. പി സുരേഷ് കുമാര്‍ സ്വാഗതവും പുഷ്പലത ശ്രീധരന് നന്ദിയും പറഞ്ഞു.



