73 ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി, ചിറ്റാട്ടുകര സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പൂവത്തൂരില്‍ പതാക ഉയര്‍ത്തി പ്രതിജ്ഞ എടുത്തു. എളവള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അശോകന്‍ മൂക്കോല പതാക ഉയര്‍ത്തി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ആഷിക് വലിയകത്ത്, ബാങ്ക് ഡയറക്ടര്‍മാരായ ഫ്രാജോ ചുങ്കത്ത്, മുരളി ഇത്തിപറമ്പില്‍, പ്രവാസി സഹകരണ സംഘം ഡയറക്ടര്‍ കെ ബി ബിജു, ബ്രാഞ്ച് മാനേജര്‍ സെഫിന്‍ ജോണ്‍, വിനീത ബാലന്‍ എന്നിവര്‍ സംസാരിച്ചു.



