അഞ്ഞൂര് സെന്റ് ഫ്രാന്‍സിസ് സേവിയേഴ്സ് കത്തോലിക്കാ ദേവാലയത്തിലെ തിരുനാളാഘോഷങ്ങള്‍ ഭക്തിനിര്‍ഭരം. ഇടവക മധ്യസ്ഥനായ വി. ഫ്രാന്‍സിസ് സേവ്യറിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വി.സെബസ്ത്യാനോസിന്റെയും തിരുനാളിനോടനുബന്ധിച്ച് ശനിയാഴ്ച രാത്രി വിവിധ കുടുംബ കൂട്ടായ്മകളുടെ അമ്പ്, വള സമാപനം നടത്തി. തുടര്‍ന്ന് ‘വര്‍ണ്ണമഴ’യുണ്ടായിരുന്നു. തിരുനാള്‍ ദിവസമായ ഞായറാഴ്ച രാവിലെ 6.30 നും 8.00 നും ദിവ്യബലി, 10 ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, തിരുനാള്‍ സന്ദേശം, തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണവും നടത്തി. വൈകീട്ട് ഏഴ് മണിക്ക് നാടകം അരങ്ങേറും. 16 തിങ്കളാഴ്ച ഇടവകയിലെ സകല മരിച്ചവര്‍ക്കും വേണ്ടിയുള്ള അനുസ്മരണ ബലി നടത്തും. 22 ഞായറാഴ്ചയാണ് തിരുനാളിന്റെ ഭാഗമായുള്ള എട്ടാമിടം. ഇടവക വികാരി ഫാ. ഷിന്റോ പാറയില്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ജോജോ വടക്കന്‍, കൈക്കാരന്മാരായ ജെയിംസ് പേരാമംഗലത്ത്, സണ്ണി വാഴപ്പിള്ളി, സേവി പേരാമംഗലത്ത്, മറ്റ് കമ്മിറ്റി കണ്‍വീനര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്കി.



