28.3 C
Kunnamkulam
Sunday, November 15, 2026
Home Bureaus Kunnamkulam കുന്നംകുളം ചിറളയം ശ്രീരാമ സേവാ സമിതി സൗജന്യ നേത്ര പരിശോധന, തിമിര നിര്‍ണ്ണയ ക്യാമ്പ് നടത്തി

കുന്നംകുളം ചിറളയം ശ്രീരാമ സേവാ സമിതി സൗജന്യ നേത്ര പരിശോധന, തിമിര നിര്‍ണ്ണയ ക്യാമ്പ് നടത്തി

0

കുന്നംകുളം ചിറളയം ശ്രീരാമ സേവാ സമിതിയുടെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന, തിമിര നിര്‍ണ്ണയ ക്യാമ്പ് നടത്തി.
ഞായറാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ നടന്ന ക്യാമ്പ് ഡോ. എം.ബി. സന്തോഷ് ഉദ്ഘാടനം ചെയ്തു. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭ്യമായിരുന്നു. സൗജന്യ നേത്ര പരിശോധനയ്ക്കും തിമിര നിര്‍ണ്ണയത്തിനും പുറമെ, ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തവര്‍ക്ക് ഏറ്റവും കുറഞ്ഞ ചെലവിലും മെഡിസെപ്പ്, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, മറ്റ് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവര്‍ക്ക് അതിനൂതന താക്കോല്‍ദ്വാര തിമിര ശസ്ത്രക്രിയ ചെയ്യാനുള്ള അവസരവും ഒരുക്കിയിരുന്നു. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് മിതമായ നിരക്കില്‍ കണ്ണടയും തുടര്‍ ചികിത്സകളില്‍ ക്യാമ്പ് മുഖേനയുള്ള ഇളവുകളും ലഭ്യമാക്കി. പങ്കെടുക്കുന്നവരുടെ കുടുംബത്തിലെ അഞ്ചു പേര്‍ക്ക് ഒരു മാസത്തേക്ക് സൗജന്യ നേത്ര പരിശോധന പ്രിവിലേജ് കാര്‍ഡും വിതരണം ചെയ്തു. ശ്രീരാമ സേവാ സമിതി പ്രസിഡന്റ് രാജേന്ദ്രന്‍ ഏറത്ത്, അജിതന്‍ ചിറളയം, പ്രസീല്‍ ഏറത്ത്, സുനീഷ് കുമാര്‍, സുനില്‍ പോലിയത്ത്, സജീഷ് ബാബു കൊടാട്ട്, ദിലീപ് തലപ്പിള്ളി, ശാന്ത ഏറത്ത് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!