26 C
Kunnamkulam
Monday, November 16, 2026
Home Bureaus Punnayurkulam നിസാമി ബിരുദം നേടിയ ഹാഫിള്‍ മിദ്‌ലാജിനെ ചമ്മന്നൂര്‍ മഹല്ല് ജമാഅത്ത് ആദരിച്ചു

നിസാമി ബിരുദം നേടിയ ഹാഫിള്‍ മിദ്‌ലാജിനെ ചമ്മന്നൂര്‍ മഹല്ല് ജമാഅത്ത് ആദരിച്ചു

10

ദക്ഷിണേന്ത്യന്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയായ ഹൈദരാബാദ് ജാമിഅ നിസാമിയ്യയില്‍ നിന്ന് നിസാമി സനദ് നേടിയ ചമ്മന്നൂര്‍ ഏഴിക്കോട്ടയില്‍ ഹല്ലാജിന്റെ മകന്‍, ചമ്മന്നൂര്‍ നൂറുല്‍ ഹുദാ ഹയര്‍ സെക്കന്‍ഡറി മദ്രസ പൂര്‍വ വിദ്യാര്‍ത്ഥി ഹാഫിള്‍ മിദ്‌ലാജ് നിസാമിക്ക് ചമ്മന്നൂര്‍ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌നേഹാദരവ് നല്‍കി. മതപഠന രംഗത്തെ നേട്ടത്തിനുള്ള അംഗീകാരമായി പ്രതിഭാ പുരസ്‌കാരം നല്‍കി മിദ്‌ലാജിനെ ആദരിച്ചു. മഹല്ല് ജമാഅത്ത് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ അറക്കല്‍, സെക്രട്ടറി ഷഫീഖ് വലിയവളപ്പില്‍, വൈസ് പ്രസിഡന്റ് അബ്ദുള്‍ റസാക്ക് പെഴുംതറയില്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ കുഞ്ഞിമൊയ്തു കുന്നത്ത് വളപ്പില്‍, ബിക്കിരി ഹാജി പന്തനായിത്തറയില്‍ എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ച് അനുമോദിച്ചത്.

 

ADVERTISEMENT
error: Content is protected !!