26 C
Kunnamkulam
Monday, November 16, 2026
Home Bureaus Perumpilavu കാർഷിക മേഖലയിൽ ഡ്രോൺ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത്

കാർഷിക മേഖലയിൽ ഡ്രോൺ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത്

15

കര്‍ഷകരുടെ കൃഷിച്ചെലവും അധ്വാനവും കുറയ്ക്കുന്നതിനായി ഡ്രോണ്‍ സാങ്കേതികവിദ്യ കാര്‍ഷിക മേഖലയില്‍ പ്രയോജനപ്പെടുത്താന്‍ കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത്. കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പിന്റെയും ആത്മയുടെയും സഹകരണത്തോടെ പുല്ലാണിച്ചാല്‍ കോള്‍പടവില്‍ ഡ്രോണ്‍ ഉപയോഗിച്ച് വിളകള്‍ക്ക് മരുന്ന് തളിക്കുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചു.
കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. തൊഴിലാളി ക്ഷാമം, വര്‍ധിച്ചുവരുന്ന കൃഷിച്ചെലവ്, സമയനഷ്ടം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ആധുനിക സാങ്കേതികവിദ്യയിലൂടെ പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ വിസ്തൃതിയില്‍ മരുന്ന് തളിക്കാന്‍ കഴിയുന്നതിലൂടെ കര്‍ഷകര്‍ക്ക് സാമ്പത്തികമായി ഏറെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ.വാര്‍ഡ് മെമ്പര്‍ സ്വപ്ന പ്രിന്‍സ്അധ്യക്ഷയായി.

ADVERTISEMENT
error: Content is protected !!