മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. പുലര്‍ച്ചെ മൂന്നുമണിക്ക് നിര്‍മ്മാല്യ അഭിഷേകത്തോടെ നട തുറന്നു. കഴിഞ്ഞ ദിവസം ചുമതലയേറ്റ പുതിയ മേല്‍ശാന്തി അരീക്കര സുബ്രഹ്‌മണ്യന്‍ ശങ്കരന്‍ നമ്പൂതിരിയാണ് ശബരിമല നട തുറന്നത്. മാളികപ്പുറം ക്ഷേത്രത്തിലും പുതിയ മേല്‍ശാന്തിയാണ് നട തുറന്നത്. നട തുറന്നതിന് പിന്നാലെ നെയ്യഭിഷേകം പൂര്‍ത്തിയാക്കി ഉഷപൂജ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ ആരംഭിച്ചു.തീര്‍ത്ഥാടനത്തിന്റെ ആദ്യ ദിനമായ ഇന്ന് സന്നിധാനത്തേക്ക് ഭക്തരുടെ വന്‍ ഒഴുക്കാണ് അനുഭവപ്പെടുന്നത്. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ അയല്‍സംസ്ഥാനങ്ങളില്‍ നിന്നടക്കം ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ഓരോ മണിക്കൂറിലും സന്നിധാനത്തേക്ക് എത്തുന്നത്. വെര്‍ച്വല്‍ ക്യൂ വഴി 66,000 പേരും സ്‌പോട്ട് ബുക്കിംഗ് വഴി ബാക്കിയുള്ളവരുമായി ഇന്ന് ഏകദേശം 80,000-ത്തോളം തീര്‍ത്ഥാടകര്‍ ദര്‍ശനത്തിനായി എത്തുമെന്നാണ് കണക്കാക്കുന്നത്.തിരക്ക് നിയന്ത്രിക്കുന്നതിനായി കര്‍ശന ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.



