കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിങ്ങ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നംകുളം നിയോജകമണ്ഡലം കണ്വെന്ഷന് നടന്നു. കുന്നംകുളം ചെയ്മ്പര്‍ ഓഫ് കൊമേഴ്സ് ഓഫീസ് ഹാളില്‍ നടന്ന കണ്വെന്ഷന് ചെയ്മര് ഓഫ് കൊമേഴ്സ് പ്രസിഡണ്ട് കെ. എ. അസി ഉദ്ഘാടനം ചെയ്തു. വനിതാ വിങ്ങ് നിയോജകമണ്ഡലം പ്രസിഡണ്ട് ജിനി ജെയ്മോന് അധ്യക്ഷയായി വനിതാ വിങ്ങ് ജില്ലാ പ്രസിഡണ്ട് ഷൈന ജോര്‍ജ്ജ് മുഖ്യാതിഥിയായി. ജില്ലാ സെക്രട്ടറി ഫൗസിയ ഷാജഹാന്, കുന്നംകുളം വനിതാവിങ്ങ് പ്രസിഡണ്ട് ശ്രീജീഷ ദാസ്, പഴഞ്ഞി വനിത വിങ്ങ് പ്രസിഡണ്ട് ബ്രിജിനി ഡെന്നി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി എക്സിബ ജോഷ് (ചെയര്‍ പേഴ്സണ്‍)ആനി ജോസ് (സെക്രട്ടറി)സിജി മോണ്‍സി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.



