32.6 C
Kunnamkulam
Wednesday, November 18, 2026
Home Bureaus Kechery ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് എളവള്ളി കോണ്‍ഗ്രസ് ചൗപാല്‍ സംഘടിപ്പിച്ചു

ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് എളവള്ളി കോണ്‍ഗ്രസ് ചൗപാല്‍ സംഘടിപ്പിച്ചു

20

ദേശീയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എളവള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൗപാല്‍ സംഘടിപ്പിച്ചു.ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ വോട്ടര്‍പട്ടിക തിരിമറി ചെയ്തു എന്നാരോപിച്ച് ദേശീയതലത്തില്‍ ഇന്ത്യ സഖ്യം വിവിധ സമര പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് വില്ലേജ് യോഗമായ ചൗപാല്‍ സംഘടിപ്പിച്ചത്.പൊതുയോഗത്തിനു മുന്നോടിയായി ചിറ്റാട്ടുകരയില്‍ പ്രകടനവും സംഘടിപ്പിച്ചിരുന്നു.
കോണ്‍ഗ്രസ്ജില്ലാ ജനറല്‍ സെക്രട്ടറി ശോഭ സുബിന്‍ പൊതുയോഗം ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ്എളവള്ളി മണ്ഡലം പ്രസിഡണ്ട് പ്രസാദ് വാക അധ്യക്ഷനായി. ഡി.സി.സി.ജനറല്‍ സെക്രട്ടറി ജിയോ ഫോക്‌സ്,ബ്ലോക്ക് പ്രസിഡണ്ട് സി.ജെ.സ്റ്റാന്‍ലി,ബ്ലോക്ക് ഭാരവാഹികളായ എ.ഡി.സാജു,ടി.പി.ബാബു,സുബിരാജ് തോമസ്,റാഷിദ് എളവള്ളി,യൂത്ത് കോണ്‍ഗ്രസ്
എളവള്ളി മണ്ഡലം പ്രസിഡണ്ട് പി റിജോ, എന്നിവര്‍ സംസാരിച്ചു.ജനപ്രതിനിധികളായ കെ.ടി.ലിംസണ്‍,പി.ഡി.ജോസ്,കെ.സി.ജയന്‍, ലിസി വര്‍ഗീസ്,ഫാന്‍സി സുബിരാജ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!