മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്ര മൈതാനത്തു നടന്ന ദേശവിളക്ക് ഭക്തിസാന്ദ്രമായി. പെരിയമ്മക്കാവ് ആഴിവര്ണ്ണന് ടീം ആണ് വിളക്ക് യോഗക്കാര്. കല്ലടി ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്നും ഉടുക്ക് വാദ്യത്തിന്റെയും നിരവതി മാളികപ്പുറംങ്ങളുടെ താലത്തിന്റെയും അകമ്പടിയോടെ പാലകൊമ്പ് എഴുന്നള്ളിച്ചു. എഴുന്നള്ളിപ്പ് വിളക്ക് പന്തലില്‍ എത്തിയപ്പോള്‍ ക്ഷേത്രനഗരി മറ്റൊരു പൂരപ്പറമ്പായി. കാലത്ത് പാല്‍കിണ്ടി എഴുന്നള്ളിപ്പും വെട്ടും തടവും നടന്നതോടെയാണ് സമ്മപനമായത്. ഭാരവാഹികളായ വി.മോഹനകൃഷ്ണന്, ജയന് മാരാത്ത് എന്നിവര്‍ നേതൃത്വം നല്കി.



