30.6 C
Kunnamkulam
Friday, November 20, 2026
Home Bureaus Kechery ഓക്യുപൈ ഡല്‍ഹി പ്രക്ഷോഭ പ്രചാരണം; സിഐടിയു ജില്ലാ വടക്കന്‍ മേഖലാ ജാഥക്ക് സ്വീകരണം നല്‍കി

ഓക്യുപൈ ഡല്‍ഹി പ്രക്ഷോഭ പ്രചാരണം; സിഐടിയു ജില്ലാ വടക്കന്‍ മേഖലാ ജാഥക്ക് സ്വീകരണം നല്‍കി

12

ഓക്യുപൈ ഡല്‍ഹി പ്രക്ഷോഭ പ്രചാരണാര്‍ഥം പര്യടനം തുടരുന്ന സിഐടിയു ജില്ലാ വടക്കന്‍ മേഖലാ ജാഥക്ക് മണലൂര്‍ ഏരിയയിലെ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി.അന്തിക്കാട്, മുല്ലശേരി എന്നി കേന്ദ്രങ്ങളിലായിരുന്നു സ്വീകരണം. അന്തിക്കാട് നടന്ന സ്വീകരണ യോഗത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ വി രാജേഷ് അധ്യക്ഷനായി. ജാഥാ ക്യാപ്റ്റന്‍ യു പി ജോസഫ്, കെ കെ ശശിധരന്‍, എ വി ശ്രീവത്സന്‍, കെ എം ഗോപിദാസന്‍, കെ രാഗേഷ്, വി എന്‍ സുര്‍ജിത്ത്, എം കെ സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.മുല്ലശേരിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ പി ആലി അധ്യക്ഷനായി. ജാഥാ അംഗം സിജി മോഹന്‍ദാസ്, പി കെ പുഷപാകരന്‍, പി എ രമേശന്‍, സി കെ വിജയന്‍, പി കെ പ്രസാദ്, ബി ആര്‍സന്തോഷ്, ഇ വി പ്രഭീഷ്, മുജീബ് പാവറട്ടി എന്നിവര്‍ സംസാരിച്ചു.

 

 

ADVERTISEMENT
error: Content is protected !!