23.9 C
Kunnamkulam
Friday, November 20, 2026
Home Bureaus Perumpilavu പെരുമ്പിലാവ്‌ അന്‍സാര്‍ സ്പ്രൗട്ട്സ് പ്രീ-സ്‌കൂള്‍ കേരളപ്പിറവി വാരാഘോഷം സംഘടിപ്പിച്ചു

പെരുമ്പിലാവ്‌ അന്‍സാര്‍ സ്പ്രൗട്ട്സ് പ്രീ-സ്‌കൂള്‍ കേരളപ്പിറവി വാരാഘോഷം സംഘടിപ്പിച്ചു

0

പെരുമ്പിലാവ്‌ അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിന്റെ കിന്റര്‍ഗാര്‍ഡന്‍ വിഭാഗമായ ‘അന്‍സാര്‍ സ്പ്രൗട്ട്സ് പ്രീ-സ്‌കൂള്‍’, കേരളത്തനിമയുടെ സാംസ്‌കാരിക പ്രൗഢിയോടെ കേരളപ്പിറവി വാരാഘോഷം സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ സാജിത റസാഖ് ഉദ്ഘാടനം ചെയ്തു. ജൂനിയര്‍ വിഭാഗം വൈസ് പ്രിന്‍സിപ്പല്‍ ഫരീദ ഇ.എം., സ്പ്രൗട്ട്സ് ജൂനിയര്‍ പ്രിന്‍സിപ്പല്‍ ബബിതഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് ജൂനിയര്‍ പ്രിന്‍സിപ്പല്‍ സജ്ന വി പി എന്നിവര്‍ സംസാരിച്ചു. പരമ്പരാഗത വേഷവിധാനങ്ങളണിഞ്ഞ കുരുന്നുകളുടെ ‘റാംപ് വാക്ക്’ കാണികള്‍ക്ക് ഹൃദ്യമായ കാഴ്ചയൊരുക്കി. കേരളത്തിന്റെ സമ്പന്നമായ പൈതൃകം വിളിച്ചോതുന്ന പഴയകാല സാമഗ്രികളുടെ പ്രദര്‍ശനവും ഇതിന്റെ ഭാഗമായി ഒരുക്കിയിരുന്നു. അധ്യാപകര്‍ വരച്ചുനല്‍കിയ കേരള ഭൂപടത്തിന്റെ രൂപരേഖയില്‍ കുട്ടികള്‍ ഒത്തുചേര്‍ന്ന് നിറങ്ങള്‍ നല്‍കിയതാണ് ആഘോഷത്തിലെ പ്രധാന ആകര്‍ഷണം; ഇത് അവരുടെ ഐക്യത്തെയും മാതൃഭൂമിയോടുള്ള സ്‌നേഹത്തെയും പ്രതീകപ്പെടുത്തുന്നതായിരുന്നു.ക്യാമ്പസില്‍ വേറിട്ട കേരളപ്പിറവിയുടെ വാരാഘോഷം സംഘടിപ്പിച്ച അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും അന്‍സാര്‍ സ്‌കൂള്‍ ഡയറക്ടര്‍ ഡോ . നജീബ് മുഹമ്മദ് അഭിനന്ദിച്ചു

 

ADVERTISEMENT
error: Content is protected !!