കോട്ടപ്പടി തിരുനാളിനോടനുബന്ധിച്ചുള്ള ലോഗോ പ്രകാശനം നടന്നു. തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും എസ്. എല്‍ മീഡിയ ഒരുക്കിയ തിരുനാള്‍ ലോഗോ പ്രകാശനം വികാരി ഫാ. ഷാജി കൊച്ചുപുരക്കല്‍ നിര്‍വഹിച്ചു .എസ്. എല്‍ മീഡിയ കോര്‍ഡിനേറ്ററും പ്രശസ്ത ഗ്രാഫിക് ഡിസൈനറും ആയ ആദം ആന്റണിയാണ് ലോഗോ തയ്യാറാക്കിയിരിക്കുന്നത്.2027 ജനുവരി 1,2,3,4തിയ്യതികളില്‍ ആണ് കോട്ടപ്പടി തിരുനാള്‍ . പബ്ലിസിറ്റി കണ്‍വീനര്‍ അലക്സ് ചീരന്‍ ലോഗോ ഏറ്റുവാങ്ങി.അസിസ്റ്റന്റ് വികാരി വിബി പൊറത്തുകാരന്,ജനറല്‍ കണ്‍വീനര്‍ ജോണ്സന് ഇ. എഫ്, കൈക്കാരന്മാരായ ജസ്റ്റിന് പനക്കല്‍, നേവല്‍ മാറോക്കി, ലിന്റോ ചാക്കോ,എസ്. എല്‍ മീഡിയ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ആല്വിന്, എസ് എല്‍ മീഡിയ എസ്ക്യൂട്ടീവ് മെമ്പര്‍ അബിന്‍, പബ്ലിസിറ്റികമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.



