30.2 C
Kunnamkulam
Sunday, November 22, 2026
Home Bureaus Erumapetty മുണ്ടത്തിക്കോട് കല്ലടി ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ദേശവിളക്ക് ഭക്തിസാന്ദ്രമായി

മുണ്ടത്തിക്കോട് കല്ലടി ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ദേശവിളക്ക് ഭക്തിസാന്ദ്രമായി

0

മുണ്ടത്തിക്കോട് കല്ലടി ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ദേശവിളക്ക് ഭക്തിസാന്ദ്രമായി. മച്ചാട് തങ്കരാജ് സംഘമായിരുന്നു വിളക്ക് യോഗക്കാര്‍. മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തില്‍ നിന്ന് ഒടുക്ക് പാട്ടിന്റെയും നിരവധി മാളികപ്പുറംങ്ങളുടെ താലങ്ങളുടെയും അകമ്പടിയോടെ പാലകൊമ്പ് എഴുന്നള്ളിച്ചു. വിളക്ക്പന്തലില്‍ ഭാവനി ഭജന്‍സിന്റെ ഗാനോത്സവം പ്രൌട ഗംഭീരമായി. കാലത്ത് നടന്ന പാല്‍കിണ്ടി എഴുന്നള്ളിപ്പ്, അയ്യപ്പ – വാവര്‍ സംവാദം, വെട്ടും തടവും, കനല്‍ച്ചാട്ടവും, ഭക്തര്‍ക്ക് വേറിട്ട അനുഭവമായി. രാത്രിയിലെ അന്നദാനത്തില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു. ഏകാദശി ആയതിനാല്‍ പ്രത്യേക വിഭവങ്ങള്‍ തയ്യാറാക്കിയത് ഭക്തര്‍ക്ക് ആശ്വാസമായി. ഭാരവാഹികളായ എ സുധീഷ്ബാബു, ഇ എം രാമപ്രസാദ്, സജിത്ത് പുത്തന്‍വീട്ടില്‍, ഇ ബി ബിനീഷ്, ജി രഘുനാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!