കുന്നംകുളം മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂയാക്കിം മാര്‍ കൂറിലോസ് തിരുമേനിയുടെ 75-ാം ജന്മദിനാഘോഷം ആര്‍ത്താറ്റ് കുന്നംകുളം മാര്‍ത്തോമ്മാ സുറിയാനി പള്ളിയില്‍ നടന്നു. കേരള റവന്യൂ മന്ത്രി എ. പി. അനില്‍കുമാര്‍ ആഘോഷം ഉദ്ഘാടനം ചെയ്തു. മലബാര്‍ സ്വതന്ത്ര സുറിയാനി സഭാ മെത്രാപ്പോലീത്ത സിറില്‍ മാര്‍ ബസേലിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ലോക്സഭാംഗം എം. പി. അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണം നടത്തി. കുന്നംകുളം എം.എല്‍.എ എ. സി. മൊയ്തീന്, ആര്യ മഹര്‍ഷി, കുന്നംകുളം നഗരസഭാ അധ്യക്ഷ സൗമ്യ അനിലന്‍, റവ. സാജു ചാക്കോ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങിന്റെ ഭാഗമായി കേക്ക് മുറിക്കലും ഉപഹാര സമര്‍പ്പണവും നടന്നു. തുടര്‍ന്ന് യൂയാക്കിം മാര്‍ കൂറിലോസ് തിരുമേനി മറുപടി പ്രസംഗം നടത്തി. ഇടവക വികാരി റവ. ജോബി കൊരുത്ത് അധ്യക്ഷത വഹിച്ചു. ജോണ്‍ ഡാനിയേല്‍, ജോണ്‍ ടി. തോമസ്, ഷൈജു സി. പി., ഗില്‍ബര്‍ട്ട് പോള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.



