30.6 C
Kunnamkulam
Tuesday, November 24, 2026
Home Bureaus Kechery കണ്ടാണശ്ശേരി കേരളോത്സവം ; റെഡ് ആര്‍മി കണ്ടാണശ്ശേരി ഓവറോള്‍ ചാമ്പ്യന്മാര്‍

കണ്ടാണശ്ശേരി കേരളോത്സവം ; റെഡ് ആര്‍മി കണ്ടാണശ്ശേരി ഓവറോള്‍ ചാമ്പ്യന്മാര്‍

0

 

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തില്‍ റെഡ് ആര്‍മി കണ്ടാണശ്ശേരി ഓവറോള്‍ ചാമ്പ്യന്മാര്‍. കേരളോത്സവം സമാപന സമ്മേളനവും ആദര ചടങ്ങും പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടന്നു. സമാപന സമ്മേളനം പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. പി സജീപ് അധ്യക്ഷനായി. കേരളോത്സവ മത്സരങ്ങളിലെ വിജയികളായ എല്ലാവരെയും എം.എല്‍.എ അഭിനന്ദിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ.സുദീപ, സ്ഥിരം സമിതി അധ്യക്ഷരായ നിവ്യ റെനീഷ്, വി.വി. തിലകന്‍, വി.കെ.ദാസന്‍, ആസൂത്രണസമിതി അംഗങ്ങളായ സി.അംബികേശന്‍, കെ.ജെ. ബിജു എന്നിവരും മുന്‍ ഭരണസമിതിയിലെ അംഗങ്ങളും മറ്റ് ജനപ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായി. വിവിധ രാജ്യങ്ങള്‍ സൈക്കിളില്‍ സന്ദര്‍ശിച്ച് ശ്രദ്ധേയനായ കണ്ടാണശ്ശേരിയുടെ അഭിമാനതാരം രജിത്തിനെ ചടങ്ങില്‍ വെച്ച് ആദരിച്ചു.

ADVERTISEMENT
error: Content is protected !!