പണ്ഡിതന്മാരുടെ ഗുരുവര്യനായ ഒ കെ സൈനുദ്ദീന്‍ കുട്ടി മുസ്ലിയാരുടെ അനുസ്മരണ സമ്മേളനം നവംബര്‍ 26 ന് വ്യാഴാഴ്ച നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പന്നിത്തടം ടെല്‍കോണ്‍ ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററില്‍ രാവിലെ 11 മുതല്‍ വൈകീട്ട് ആറുവരെ വിവിധ പരിപാടികളോടെയാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുക. സാമൂഹിക നവോത്ഥാനം സാധ്യമാക്കിയ പൂര്‍വ്വ പണ്ഡിതന്മാരുടെ ദര്‍ശനങ്ങളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്നതാണ് ഈ വിപുലമായ പരിപാടിയുടെ പ്രധാന ലക്ഷ്യം. രാവിലെ 11 നു നടക്കുന്ന പ്രകീര്‍ത്തന സദസ്സോടുകൂടിയാണ് ചടങ്ങ് ആരംഭിക്കുക. പ്രകീര്‍ത്തന സദസ്സിന് സയ്യിദ് ഹസന് തങ്ങള്‍ കൊന്നാര്, ഹംസ സഖാഫി വെളിയങ്കോട്, അബ്ദുല്ല അഹ്സനി ചെങ്ങാനി എന്നിവര്‍ നേതൃത്വം നല്‍കും. ഉച്ചയ്ക്ക് 1 മണിക്ക് അക്കാദമിക് കോണ്‍ഫറന്‍സിന് തുടക്കമാകും. ഫിഷറീസ് – സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. വി.ഇ. അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്യും.



