30.2 C
Kunnamkulam
Wednesday, November 25, 2026
Home Bureaus Perumpilavu ആല്‍ത്തറയില്‍ പോപ്പുലര്‍ ഗ്രാനൈറ്റ് സ്ഥാപനത്തില്‍ മോഷണം

ആല്‍ത്തറയില്‍ പോപ്പുലര്‍ ഗ്രാനൈറ്റ് സ്ഥാപനത്തില്‍ മോഷണം

38

 

പെരുമ്പിലാവ് ആല്‍ത്തറയില്‍ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഗ്രാനൈറ്റ് എന്ന സ്ഥാപനത്തില്‍ മോഷണം. ചൊവ്വാഴ്ചകാലത്ത് ആറുമണിയോടെ ഓഫീസ് ജീവനക്കാരന്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഓഫീസിന്റെ പിറകുവശത്തെ വാതില്‍ തകര്‍ത്താണ് മോഷണം നടന്നിട്ടുള്ളത്. ഓഫീസില്‍ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷത്തി മൂവായിരംരൂപ നഷ്ടപ്പെട്ടതായി ഓഫീസ് ജീവനക്കാരന്‍ പറഞ്ഞു . സംഭവമറിഞ്ഞ് കുന്നംകുളം പോലീസ് സ്ഥലത്ത് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.

ADVERTISEMENT
error: Content is protected !!