33.3 C
Kunnamkulam
Tuesday, November 24, 2026
Home Bureaus Perumpilavu പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ ഫെസ്റ്റിന് വര്‍ണാഭമായ തുടക്കം

പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ ഫെസ്റ്റിന് വര്‍ണാഭമായ തുടക്കം

0

 

പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ വിദ്യാകൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ ഫെസ്റ്റിന് വര്‍ണാഭമായ തുടക്കം. ഐ.ഇ.സി.ഐ.-സി.ഇ.ഒ. ഡോ. മുഹമ്മദ് ബദീഉസ്സമാന്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.വിദ്യാ കൗണ്‍സില്‍ ഡയറക്ടര്‍ മുഹമ്മദ് ബഷീര്‍ കെ.കെ. അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സജിദ റസാഖ് , ഡയറക്ടര്‍ ഡോ. നജീബ് മുഹമ്മദ്, സൈബര്‍ സ്‌ക്വയര്‍ സര്‍വീസ് ഹെഡ് അര്‍ബാസ് സി.കെ. എന്നിവര്‍ സംസാരിച്ചു. വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്കായി റോബോട്ടിക്‌സ്, വെബ്‌സൈറ്റ് ഡെവലപ്‌മെന്റ്, ടെക്-ടോക്ക്, ആനിമേഷന്‍, ഡോക്യുമെന്ററി തുടങ്ങിയ ഇനങ്ങളില്‍ മത്സരങ്ങള്‍ ആരംഭിച്ചു. വിദ്യാര്‍ത്ഥികളുടെ സാങ്കേതിക പരിജ്ഞാനം, സര്‍ഗാത്മകത, നൂതന ആശയങ്ങള്‍, ഡിജിറ്റല്‍ നൈപുണികള്‍ എന്നിവ വളര്‍ത്തുകയാണ് ഫെസ്റ്റിന്റെ ലക്ഷ്യം.

ADVERTISEMENT
error: Content is protected !!