31.3 C
Kunnamkulam
Tuesday, November 24, 2026
Home Bureaus Kunnamkulam ഭാരതനാട്യത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്നാം സ്ഥാനം നേടി നിവേദ്യ ഹരിദാസ്

ഭാരതനാട്യത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്നാം സ്ഥാനം നേടി നിവേദ്യ ഹരിദാസ്

0

ഭാരതനാട്യത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് യു.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി നിവേദ്യ ഹരിദാസ്. കുന്നംകുളം ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാലുകെട്ട് വേദിയിലാണ് മത്സരം നടന്നത്. 15 മത്സരാര്‍ഥികളെ പിന്നിലാക്കിയാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നിവേദ്യ വിജയിച്ചത്. കഴിഞ്ഞ വര്‍ഷം മത്സരിച്ചെങ്കിലും ഉപജില്ലാ തലത്തിലേക്ക് യോഗ്യത നേടാനായിരുന്നില്ല. എന്നാല്‍, പരാജയത്തില്‍ തളരാതെ നടത്തിയ ചിട്ടയായ പരിശീലനത്തിലൂടെയാണ് നിവേദ്യ ഇത്തവണ വിജയത്തിലേക്ക് തിരിച്ചെത്തിയത്. ഭാവവും താളവും ഒത്തിണങ്ങിയ പ്രകടനം ശ്രദ്ധേയമായി. കലോത്സവത്തിന്റെ മൂന്നാം ദിനം യു.പി വിഭാഗം നാടോടിനൃത്തത്തിലും നിവേദ്യ മത്സരിക്കുന്നുണ്ട്. വടക്കാഞ്ചേരി പുളിഞ്ചേരി ഹരിദാസ്‌വനിത ദമ്പതികളുടെ മകളാണ് ആര്യപാടം സര്‍വോദയം സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ നിവേദ്യ. പനങ്ങാട്ടുകര ഉഷ ടീച്ചറുടെ ശിക്ഷണത്തിലാണ് നൃത്തം അഭ്യസിക്കുന്നത്.

ADVERTISEMENT
error: Content is protected !!