30.2 C
Kunnamkulam
Wednesday, November 25, 2026
Home Bureaus Perumpilavu കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ റേഷന്‍ വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി യോഗം ചേര്‍ന്നു

കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ റേഷന്‍ വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി യോഗം ചേര്‍ന്നു

0

പൊതുവിതരണ സമ്പ്രദായം കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനും റേഷന്‍ ഉപഭോക്താക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുമായി കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ റേഷന്‍ വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍, ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ട ഭക്ഷ്യധാന്യങ്ങളുടെ കൃത്യമായ വിതരണം, റേഷന്‍ കടകളുടെ പ്രവര്‍ത്തനം, പൊതുവിതരണ സംവിധാനത്തിലെ സുതാര്യത എന്നിവ ചര്‍ച്ച ചെയ്തു. റേഷന്‍ അര്‍ഹതപ്പെട്ടവരിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും പൊതുവിതരണ സംവിധാനത്തിലെ പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കുന്നതിനും നിരീക്ഷണ സംവിധാനം കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും യോഗം വിലയിരുത്തി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഐപ്പ്, ജനപ്രതിനിധികളായ കെ.എം. റസാഖ്, ഷൈലജ അരുണ്‍ദാസ്, സന്തോഷ് കൊളത്തേരി, പി.പി. അഖില്‍, ജിന്‍സി സജു, അഞ്ജു സുധീഷ്, സ്വപ്ന പ്രിന്‍സ്, കെ.എച്ച്. സിദ്ധിഖ്, താലൂക്ക് അസിസ്റ്റന്റ് സപ്ലൈ ഓഫീസര്‍ പി. സുധീര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ എസ്. സിന്ധു, സി.കെ. ഗിരിജ, പി. ശ്രുതി തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍മാനായി പഞ്ചായത്തില്‍ റേഷന്‍ വിജിലന്‍സ് കമ്മിറ്റിയും രൂപീകരിച്ചു.

 

ADVERTISEMENT
error: Content is protected !!