തൂവാനൂര്‍ പമ്പിന് സമീപം ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് അപകടം. തൃക്കൂര് സ്വദേശികളായ നാകത്ത് വീട്ടില്‍ കല്ല്യാണികുട്ടി (73), കിഴക്കേ നാകത്ത് ശങ്കരത്ത് രാജഗോപാല്‍ (59), ഭാര്യ ബിന്ദു (52) ,
ആമ്പല്ലൂര്‍ ശങ്കരത്ത് ശിവദാസന്‍ ഭാര്യ നന്ദിനി (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തൃശ്ശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന് പുറകില്‍ ഓട്ടോയിടി്ച്ചാണ് അപകമുണ്ടായത്. പരിക്കേറ്റവരെ കേച്ചേരി ആക്ട്സ് പ്രവര്‍ത്തകര്‍ അമല ആശുപ്ര്രതിയില്‍ പ്രവേശിപ്പിച്ചു.



