30.4 C
Kunnamkulam
Friday, November 27, 2026
Home Bureaus Perumpilavu പെരുമ്പിലാവ് ആല്‍ത്തറ പാടശേഖരത്തില്‍ നെല്‍ക്കൃഷിക്ക് വ്യാപകമായി മഞ്ഞളിപ്പ് രോഗം ബാധിക്കുന്നു

പെരുമ്പിലാവ് ആല്‍ത്തറ പാടശേഖരത്തില്‍ നെല്‍ക്കൃഷിക്ക് വ്യാപകമായി മഞ്ഞളിപ്പ് രോഗം ബാധിക്കുന്നു

27

 

പാടശേഖരത്തിലെ ഇരുപത് ഏക്കറോളം വരുന്ന മുണ്ടകന്‍ കൃഷിയിലാണ് രോഗബാധ കണ്ടെത്തിയത്. നെല്ലിന്റെ വളര്‍ച്ചയുടെ നിര്‍ണ്ണായക ഘട്ടത്തിലുണ്ടായ രോഗബാധ കര്‍ഷകരെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്.ഇരുപത് ഏക്കറോളം സ്ഥലത്ത് കൃഷിയിറക്കിയ മുണ്ടകന്‍ കൃഷിയെയാണ് മഞ്ഞളിപ്പ് രോഗം ബാധിച്ചിരിക്കുന്നത്. ആദ്യം ഒരിടത്ത് മാത്രം കണ്ടുതുടങ്ങിയ രോഗം പിന്നീട് മറ്റ് നെല്‍ച്ചെടികളിലേക്കും അതിവേഗം പടരുകയായിരുന്നു. ഇലകള്‍ മഞ്ഞനിറമായി മാറുന്നതും തുടര്‍ന്ന് ഓലകള്‍ കരിഞ്ഞുണങ്ങുന്നതുമാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. കതിരിടുന്ന സമയത്താണ് രോഗം വ്യാപിക്കുന്നത് , നെല്‍ച്ചെടികളുടെ വളര്‍ച്ച മുരടിക്കാനും, വിളവ് ഗണ്യമായി കുറയാനും ഇത് കാരണമാകും.

ADVERTISEMENT
error: Content is protected !!