ഇന്ത്യന്‍ ഭരണഘടനാ ദിനത്തോടനുബന്ധിച്ച് കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ ഭരണഘടനയുടെ ആമുഖം ഉയര്‍ത്തിപ്പിടിച്ച് പ്രതിജ്ഞയെടുത്തു. അരുവായിയില്‍ നടന്ന ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും സമത്വവും നീതിയും സാഹോദര്യവും സംരക്ഷിക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം. റസാഖ്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ സി.കെ. സദാനന്ദന്‍ മാസ്റ്റര്‍, അഞ്ചു സുധീഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആല്‍ഫ്രഡ് സോജന്‍, തൊഴിലുറപ്പ് ഓവര്‍സിയര്‍ അജിത എന്നിവര്‍ സംസാരിച്ചു.
Home Bureaus Perumpilavu ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് തൊഴിലാളികൾ; കാട്ടകാമ്പാലിൽ ഭരണഘടനാ ദിന പ്രതിജ്ഞ



