പ്രതിഭയുടെ മികവിന് അതിരുകളില്ലെന്ന് തെളിയിക്കുകയാണ് നിവേദ്യ രാജന്‍. കുന്നംകുളം നഗരസഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കേരളോത്സവം 2026-ലാണ് വിവിധ മേഖലകളിലായി മികച്ച നേട്ടങ്ങള്‍ കൈവരിച്ച് നിവേദ്യ ശ്രദ്ധ നേടിയത്.നീന്തല്‍ക്കുളത്തിലെ വേഗവും കായികമൈതാനത്തിലെ കരുത്തും കലാവേദിയിലെ ചുവടുകളും ഒരുപോലെ സ്വന്തമാക്കി ശ്രദ്ധേയയാവുകയാണ് ചെമ്മണ്ണൂര്‍ ഇരിപ്പശ്ശേരി രാജന്‍ നിഷ ദമ്പതികളുടെ മകള്‍ നിവേദ്യ.നീന്തല്‍ മത്സരങ്ങളില്‍ നാല് ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് നിവേദ്യയുടെ തിളക്കമാര്‍ന്ന പ്രകടനം. 50 മീറ്റര്‍, 100 മീറ്റര്‍ ബാക്ക്സ്‌ട്രോക്ക്, 100 മീറ്റര്‍, 200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ എന്നീ ഇനങ്ങളിലാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കായികമത്സരങ്ങളിലും മികവ് ആവര്‍ത്തിച്ച നിവേദ്യ 400 മീറ്ററില്‍ ഒന്നാം സ്ഥാനവും 100 മീറ്ററില്‍ രണ്ടാം സ്ഥാനവും 4ണ്മ100 മീറ്റര്‍ റിലേയില്‍ മൂന്നാം സ്ഥാനവും നേടി.കലാരംഗത്തും നിവേദ്യയുടെ പ്രതിഭയ്ക്ക് മാറ്റുകുറവില്ല. ഭരതനാട്യത്തില്‍ ഒന്നാം സ്ഥാനം നേടിയ നിവേദ്യ ഗ്രൂപ്പ് മൈമിലും ഒന്നാം സ്ഥാനം സ്വന്തമാക്കി. കേരളവര്‍മ്മ കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയായ നിവേദ്യയെ വ്യത്യസ്തയാക്കുന്നത് കായികവും കലയും ഒരുപോലെ കൈകാര്യം ചെയ്യാനുള്ള കഴിവാണ് .
Home Bureaus Kunnamkulam കുന്നംകുളം നഗരസഭ കേരളോത്സവം;വിവിധ മേഖലകളില്‍ മികച്ച നേട്ടം കൈവരിച്ച് നിവേദ്യ



