32 C
Kunnamkulam
Saturday, November 28, 2026
Home Bureaus Kechery വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് സ്‌കൂളില്‍ കിഡ്‌സ് സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു

വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് സ്‌കൂളില്‍ കിഡ്‌സ് സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു

0

വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ കിഡ്‌സ് സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു. ബഥനി സ്‌കൂള്‍ മാനേജര്‍ ഫാ. സ്‌കറിയ ഒ.ഐ.സി സ്‌പോര്‍ട്‌സ് മീറ്റ് ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് മീറ്റിലെ മുഖ്യ അതിഥിയായ സ്‌കൂള്‍ മാനേജര്‍ യു. കെ. ജി വിദ്യാര്‍ഥികളുടെ മാര്‍ച്ചിങ് പരേഡില്‍ അഭിവാദ്യം സ്വീകരിക്കുകയും പതാക ഉയര്‍ത്തുകയും ഹൗസ് ക്യാപ്റ്റന്‍മാരില്‍ നിന്നും വിവിധ ഹൗസുകളുടെ പതാകകള്‍ സ്വീകരിക്കുകയും ചെയ്തു. യു. കെ. ജി വിദ്യാര്‍ഥിയായ സായ് ഹര്‍ഷിത് വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ് വൈസ് പ്രിന്‍സിപ്പല്‍ സി രാധാമണി എന്നിവര്‍ സംസാരിച്ചു.വിദ്യാര്‍ഥികള്‍ ചിയര്‍ ഡാന്‍സ്, മാസ്ഡ്രില്‍, സുംബ എക്‌സസൈസ് എന്നിവയും അവതരിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്കായി വിവിധ കായിക മത്സരങ്ങളും സംഘടിപ്പിച്ചു. അധ്യാപകരായ എം. കെ രാജി , ബി.ജയന്തി, കെ.ആര്‍ സിജ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!