ഇടപ്പള്ളി-കൊടുങ്ങല്ലൂര്‍-തൃപ്രയാര്‍-ഗുരുവായൂര്‍-കുന്നംകുളം സംയുക്ത റെയില്‍വേ ലൈന്‍ യാഥാര്‍ഥ്യമാകുന്നതിന്റെ ഭാഗമായി കുന്നംകുളത്ത് യോഗം ചേര്‍ന്നു. താനൂര്‍ ഇടപ്പിള്ളി തീരദേശ റെയില്‍വേ ആക്ഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ ചെയ്മ്പര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്.ചെയ്മ്പര്‍ ടവറില്‍ ചേര്‍ന്ന യോഗം താനൂര്‍ റെയില്‍വേ കോഡിനേഷന്‍ കമ്മിറ്റി പ്രസിഡണ്ട് ജനചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ചെയ്മ്പര്‍ ഓഫ് കൊമേഴ്‌സ് വൈസ് പ്രസിഡണ്ട് ഷെല്ലി ജോര്‍ജ്ജ് അധ്യക്ഷനായി. റെയില്‍വേ കോഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ ബാപ്പുട്ടി, റെജി മാസ്റ്റര്‍, നാദിര്‍ഷാ കടയിക്കല്‍, ഷംസുദ്ധീന്‍ ജമാല്‍ ഹാജി, കുന്നംകുളം പ്രസ് ക്ലബ്ച് പ്രസിഡണ്ട് ജോസ് മാളിയേക്കല്‍ സെക്രട്ടറി മഹേഷ് തിരുത്തിക്കാട്,ചെയ്മ്പര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികളായ കെ.കെ.സുബിദാസ്, രാജു ബി ചുങ്കത്ത്, എ.എ. ഹസന്‍, റിജോ കൊള്ളന്നൂര്‍, യൂത്ത് വിങ്ങ് പ്രസിഡണ്ട് ഗില്‍ബര്‍ട്ട് പാറമേല്‍ എന്നിവര്‍ സംസാരിച്ചു.പ്രസ്‌ക്ലബ്ബ് ഭാരവാഹികളായി തിരഞ്ഞെടുത്ത ജോസ് മാളിയേക്കല്‍, മഹേഷ് തിരുത്തിക്കാട് എന്നിവരെയും റെയില്‍വേ കോഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളെയും ചടങ്ങില്‍ ആദരിച്ചു.അരനൂറ്റാണ്ടിലേറെക്കാലത്തെ കാത്തിരിപ്പിന് പ്രതീക്ഷയുടെ പുതുവെളിച്ചമായി തീരദേശ മേഖലയിലെ ജനങ്ങളുടെ യാത്രാദുരിതങ്ങള്‍ക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ഇടപ്പള്ളി കൊടുങ്ങല്ലൂര്‍ തൃപ്രയാര്‍ ഗുരുവായൂര്‍ കുന്നംകുളം സംയുക്ത റെയില്‍വേ പദ്ധതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമാകുന്നതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത് എറണാകുളം, തൃശൂര്‍ ജില്ലകളിലെ തീരദേശ മേഖലകളുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കുന്ന നിര്‍ദിഷ്ട റെയില്‍വേ പാത എന്ന സ്വപ്നമാണ് വീണ്ടും ചര്‍ച്ചകളില്‍ സജീവമാകുന്നത്. ഇടപ്പള്ളിയില്‍നിന്ന് ആരംഭിച്ച് കൊടുങ്ങല്ലൂര്‍, തൃപ്രയാര്‍, ഗുരുവായൂര്‍ വഴി കുന്നംകുളവുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ പാത യാഥാര്‍ഥ്യമായാല്‍ ഈ പ്രദേശങ്ങളിലെ ഗതാഗത രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങും.കൊടുങ്ങല്ലൂര്‍, തൃപ്രയാര്‍, ഗുരുവായൂര്‍ തുടങ്ങിയ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം വ്യാപാര, വ്യവസായ, ടൂറിസം മേഖലകള്‍ക്കും പദ്ധതി വലിയ പ്രയോജനം ചെയ്യും. നിലവില്‍ റെയില്‍വേ സൗകര്യമില്ലാത്ത നിരവധി തീരദേശ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ യാത്ര ചെയ്യാനുള്ള അവസരവും ഇതിലൂടെ ലഭിക്കും.
Home Bureaus Kunnamkulam ഇടപ്പള്ളി-കൊടുങ്ങല്ലൂര്‍-തൃപ്രയാര്‍-ഗുരുവായൂര്‍-കുന്നംകുളം സംയുക്ത റെയില്‍വേ ലൈന്‍;കുന്നംകുളത്ത് യോഗം ചേര്‍ന്നു



