വനം-വന്യജീവി നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടുള്ള നിവേദന സമര്‍പ്പണത്തിനായ് കര്‍ഷകസംഘം മേഖല കമ്മിറ്റി പന്നിത്തടം സെന്ററില്‍ ഒപ്പുശേഖരണം നടത്തി. വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി മനുഷ്യ ജീവനും, കൃഷിക്കും നാശം വരുത്തുന്നത് അവസാനിപ്പിക്കുക. ഇതിനായി വനം വന്യജീവി നിയമത്തില്‍ ഭേദഗതി വരുത്തുക.വനവും ജനവാസ മേഖലയും വേര്‍തിരിക്കുന്ന മതിലുകളും, വേലികളും, ട്രഞ്ചുകളും പണിയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഒപ്പ് ശേഖരണം. കര്‍ഷകസംഘം പന്നിത്തടം മേഖല പ്രസിഡന്റ് എം.കെ. ശശിധരന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ കടങ്ങോട് പഞ്ചായത്ത് പ്രസിഡണ്ട് മീന സാജന്‍ ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്തു. മുന്‍ കര്‍ഷകസംഘം നേതാവ് ടി.അരവിന്ദാക്ഷന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ.മണി, സുഗിജ സുമേഷ്, ഹമീദ് പന്നിത്തടം, ചന്ദ്രന്‍ കാമ്പ്രത്ത്, സുഭാഷ് അരിയാടത്ത്, ശിവശങ്കരന്‍, എന്നിവര്‍ പങ്കെടുത്തു. കര്‍ഷകസംഘം പന്നിത്തടം മേഖല സെക്രട്ടറി വി.ശങ്കരനാരായണന്‍ സ്വാഗതവും, കെ.ആര്‍. രണേഷ് നന്ദിയും പറഞ്ഞു.