വയനാട് ദുരന്തത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന വഞ്ചനാപരമായ നിലപാടില്‍ പ്രതിഷേധിച്ച് കാട്ടകാമ്പാല്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പൊതുയോഗം കോണ്‍ഗ്രസ്സ് നേതാവ് കെ.ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം.എം അലി അധ്യക്ഷത വഹിച്ചു. എം.എസ് മണികണ്ഠന്‍, എം.എ.അബ്ദുള്‍ റഷീദ്, എന്‍.കെ.അബ്ദുള്‍ മജീദ്, സാംസണ്‍ പുലിക്കോട്ടില്‍, ബിജു ജോബ്, സോണി സക്കറിയ, ജനാര്‍ദ്ദനന്‍ അതിയാരത്ത്, സാംസണ്‍ വി.വി, സുബ്രു അയിനൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.