ചാലിശ്ശേരി കൂറ്റനാട് റോഡിലെ കലുങ്ക് നിര്‍മ്മാണത്തിന് എടുത്ത കുഴിയില്‍ ബൈക്ക് വീണ് അപകടം. ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. പട്ടാമ്പി സ്വദേശി കുറിഞ്ചാമയില് വീട്ടില്‍ 39 വയസ്സുള്ള നൗഫലിനാണ് പരിക്കേറ്റത്.ചാലിശ്ശേരി എസ്റ്റേറ്റ് പടിയില്‍ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അപകടം നടന്നത്.പരിക്കേറ്റ യുവാവിനെ പ്രദേശവാസികളും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേര്‍ന്ന് കുഴിയില്‍ നിന്നെടുത്ത് കെ പി എസ് റ്റി എ ചാലിശ്ശേരി ആംബുലന്‍സ് പ്രവര്ത്തകര്കുന്നംകുളം മലങ്കര
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മാസങ്ങളോളമായി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നുവരികയാണെന്നും. രാത്രികാലങ്ങളില്‍ വരുന്ന വാഹനങ്ങള്‍ക്ക് അപകട സൂചന നല്‍കുന്നതിന് ആവശ്യമായ ഒരുതരത്തിലുള്ള സൂചന ബോര്‍ഡുകള്‍ ഇല്ലെന്നും പ്രദേശവാസികളും യാത്രക്കാരും പറഞ്ഞു.റോഡ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് പരിക്കേറ്റ യുവാവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.
Home Bureaus Perumpilavu കലുങ്ക് നിര്‍മ്മാണത്തിന് എടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്



