ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ബ്രഹ്മോത്സവത്തിന് ആറാട്ടോടെ കൊടി ഇറങ്ങി

ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ബ്രഹ്മോത്സവത്തിന്  ആറാട്ടോടെ കൊടി ഇറങ്ങി. പള്ളിയുണര്‍ത്തല്‍ , ഉഷപൂജ എന്നിവയ്ക്ക് ശേഷം ആറാട്ട് ബലി, കിഴക്കെ നടയ്ക്കല്‍ എഴുന്നെള്ളിച്ച് വെക്കല്‍ എന്നിവയ്ക്ക് ശേഷം കോട്ടപ്പടി സന്തോഷ് മാരാരുടെ വാദ്യ അകമ്പടിയില്‍ ഗുരുവായൂര്‍ ദേവസ്വം കൊമ്പന്‍ അക്ഷയ് കൃഷ്ണന്‍ ഭഗവാന്റെ തിടമ്പേറ്റി താലപ്പൊലിയോടെ ഗ്രാമപ്രദക്ഷിണത്തിനായി പുറത്തേക്കെഴുന്നള്ളി. വഴിനീളെ നിറപറകളും ദ്രവ്യങ്ങളും ഒരുക്കി ഭക്തര്‍ പ്രദക്ഷിണത്ത വരവേറ്റു. മജ്ഞുളാല്‍ വലം വെച്ച് ഗുരുവായൂരപ്പനെവണങ്ങി മേല്‍പ്പാലം വഴി തിരിച്ച് ക്ഷേത്രത്തിലെത്തി വീണ്ടും മേള എഴുന്നെള്ളിപ്പോടെ ക്ഷേത്രത്തില്‍ പ്രവേശിച്ച്അനുബന്ധ പൂജാ ചടങ്ങുകള്‍ക്ക് ശേഷംതീര്‍ത്ഥകുളത്തില്‍ഭഗവാന്‍ ആറാട്ട് നടത്തി. തുടര്‍ന്ന്ഓട്ട പ്രദിക്ഷണം കഴിഞ്ഞു ഗോവിന്ദനാമ മുഖരിതയോടെ കൊടി ഇറക്കി. തന്ത്രിമാരായ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, ചേന്നാസ് കൃഷ്ണന്‍ നമ്പൂതിരിപ്പാട്, ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. ക്ഷേത്ര സമിതി ഭാരവാഹികളായ ചന്ദ്രന്‍ ചങ്കത്ത് , ബാലന്‍ വാറണാട്ട്, പ്രഭാകരന്‍ മണ്ണൂര്‍, രാജു കലാനിലയം, സേതു തിരുവെങ്കിടം, ശശി വാറണാട്ട്, ഹരി കൂടത്തിങ്കല്‍, രാജു പെരുവഴിക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT