‘മലയാളം പഠിക്കാം വായനയെ വരവേല്‍ക്കാം’ വായനകളരി സംഘടിപ്പിച്ചു

മണത്തല ബേബി റോഡ് പ്രസക്തി ഗ്രാമീണ വായനശാലയില്‍ ‘മലയാളം പഠിക്കാം വായനയെ വരവേല്‍ക്കാം’ എന്ന ഉദ്ദേശ്യത്തോടെ വായനകളരി സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി സുബിദാസ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. അധ്യാപിക മീര ക്ലാസെടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ സന്തോഷ് കരിമ്പന്‍, അധ്യാപിക സിമി എന്നിവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി കെ.പി അനിത സ്വാഗതവും ലൈബ്രേറിയന്‍ സോന സുനില്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT