29.1 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kechery ചിറനെല്ലൂര്‍ ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡണ്ടായി സി.ഐ. വര്‍ഗ്ഗീസിനെ തിരഞ്ഞെടുത്തു

ചിറനെല്ലൂര്‍ ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡണ്ടായി സി.ഐ. വര്‍ഗ്ഗീസിനെ തിരഞ്ഞെടുത്തു

 

എല്‍.ഡി.എഫ് അട്ടിമറി വിജയത്തിലൂടെ പിടിച്ചെടുത്ത ചിറനെല്ലൂര്‍ ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡണ്ടായി സി.ഐ. വര്‍ഗ്ഗീസിനെ തിരഞ്ഞെടുത്തു. പ്രവര്‍ത്തനം ആരംഭിച്ച കാലഘട്ടം മുതല്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന സംഘം കഴിഞ്ഞ13 ന് നടന്ന തിരഞ്ഞെടുപ്പിലാണ് എല്‍.ഡി.എഫ് പിടിച്ചെടുത്തത്. ചൂണ്ടല്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ചിറനെല്ലൂര്‍ ക്ഷീര സഹകരണ സംഘത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആദ്യമായാണ് സഹകരണ സംരക്ഷണ മുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുന്നത്. സി ഐ വര്‍ഗീസ്, കെ യു ഉണ്ണികൃഷ്ണന്‍, എ എം ഉബൈദ്, ലിസി ലൂവീസ്, പി എം സുലൈഖ, സൈനബ അബൂബക്കര്‍, രഞ്ജിത്ത് രാജ് എന്നിവരാണ് ഭരണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.പുതിയ ഭരണസമിതിയുടെ ആദ്യ യോഗം ചേര്‍ന്ന് പ്രസിഡണ്ടായി സി.ഐ.വര്‍ഗ്ഗീസിനെയും,വൈസ് പ്രസിഡണ്ടായി പി.എം. സൈനബയെയും, പാര്‍ലിമെന്റ് പാര്‍ട്ടി സെക്രട്ടറിയായി ലിസി ലൂവീസിനെയും തെരഞ്ഞെടുക്കുകയായിരുന്നു.

 

ADVERTISEMENT
error: Content is protected !!