പ്രവാചക സ്‌നേഹികളെ വരവേല്‍ക്കാന്‍ കടവല്ലൂര്‍ വടക്കുമുറി ഗ്രാമം ഒരുങ്ങി

 

എസ്.കെ.എസ്.എസ്.എഫ് തൃശ്ശൂര്‍ ജില്ലാ കമ്മിയുടെ ഈ വര്‍ഷത്തെ മദിന പാഷനിലേക്കും സമസ്ത കുന്നംകുളം താലൂക് മദ്ഹുറസൂല്‍ കോണ്‍ഫ്രന്‍സിലേക്കും എത്തുന്ന പ്രവാചക സ്‌നേഹികളെ വരവേല്‍ക്കാന്‍ കടവല്ലൂര്‍ വടക്കുമുറി ഗ്രാമം ഒരുങ്ങിയതായി ഭാരവാഹികള്‍ കുന്നംകുളത്ത് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പ്രാവാചക ജീവിതത്തെ അനുധാവനം ചെയ്യുന്നവരുടെയും മുഹമ്മദ് നബിയോടുള്ള പ്രണയത്തില്‍ ലയിച്ചു ചേരുന്നവരുടെയും വാര്‍ഷിക സംഗമ വേദിയാണ് മദീന പാഷന്‍. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തിചേരുന്ന പ്രവാചക സ്‌നേഹികള്‍ക്ക് വിപുലമായ ഒരുക്കങ്ങളാണ് സംഘാടകര്‍ നടത്തിയിരിക്കുന്നത്. മദിനയുടെ വിവിധ ദൃശ്യഭംഗി സദസ്സിനെ അലങ്കൃതമാക്കും.
പ്രവാചകന്‍ (സ്വ) പ്രകൃതവും പ്രഭാവവും എന്ന പ്രമേയത്തില്‍ സമസ്ത തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമുള്ള മദ്ഹുറസല്‍ കോണ്‍ഫ്രന്‍സും മദീന പാഷനും ഒരുമിച്ചാണ് നടക്കുന്നത്.ഉച്ചതിരിഞ്ഞ് 3 മണിക്ക് പാണക്കാട് സയ്യിദ് ഹമിദലി ശിഹാബ് തങ്ങള്‍ ചങ്ങെ് ഉദ്ഘാടനം നിര്‍വഹിക്കും. സംഘാടക സമിതി ചെയര്‍മാന്‍ മുസ്തഫ നദ്വി മരത്തിക്കോട് അദ്ധ്യക്ഷത വഹിക്കും.

ADVERTISEMENT
Malaya Image 1

Post 3 Image