27.1 C
Kunnamkulam
Friday, July 10, 2026
Home Uncategorized കുന്നംകുളം മലങ്കര ആശുപത്രിയില്‍ പുതിയതായി നിര്‍മ്മിച്ച നാലു നില ബ്ലോക്കിന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കും

കുന്നംകുളം മലങ്കര ആശുപത്രിയില്‍ പുതിയതായി നിര്‍മ്മിച്ച നാലു നില ബ്ലോക്കിന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കും

 

കുന്നംകുളം മലങ്കര ആശുപത്രിയില്‍ പുതിയതായി നിര്‍മ്മിച്ച നാലു നില ബ്ലോക്കിന്റെ ഉദ്ഘാടനം ഞായറാഴ്ച വൈകിട്ട് 5 മണിക്ക് നടക്കുമെന്ന് ഭാരവാഹികള്‍ കുന്നംകുളം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആശുപത്രി വൈസ് പ്രസിഡന്റ് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പൊലീത്ത പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും ഡോ. യുഹാനോന്‍ മോര്‍ മിലിത്തോസ് പുതിയ കെട്ടിടത്തിലെ കെ.ടി പാവുണ്ണി മെമ്മോറിയല്‍ ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സെന്റ് തോമസ് വാര്‍ഡിന്റെ ഉദ്ഘാടനം ആലത്തൂര്‍ എംപി കെ. രാധാകൃഷ്ണനും മാര്‍ കുരിയാക്കോസ് സഹദാ വാര്‍ഡിന്റെ ഉദ്ഘാടനം എ.സി മൊയ്തീന്‍ എം.എല്‍.എയും ഫിലിപ്പോസ് മാര്‍ തെയോഫിലോസിന്റെ നാമധേയത്തിലുള്ള ആധുനിക ലാബ് സമുച്ചയത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാരവീന്ദ്രനും നിര്‍വഹിക്കും.

ADVERTISEMENT
error: Content is protected !!