29.1 C
Kunnamkulam
Monday, July 27, 2026
Home Bureaus Punnayurkulam ഉപ്പുങ്ങല്‍ – ചങ്ങരംകുളം റോഡ് നിര്‍മ്മാണം പുനരാരംഭിച്ചു

ഉപ്പുങ്ങല്‍ – ചങ്ങരംകുളം റോഡ് നിര്‍മ്മാണം പുനരാരംഭിച്ചു

ദീര്‍ഘകാലമായി മുടങ്ങി കിടന്നിരുന്ന ഉപ്പുങ്ങല്‍ ചങ്ങരംകുളം റോഡ് നിര്‍മ്മാണം പുനരാരംഭിച്ചു. തൃശ്ശൂര്‍, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളില്‍ ഒന്ന് കൂടിയാണ് ഉപ്പുങ്ങല്‍ ചങ്ങരംകുളം റോഡ്. 2.5 കോടിയോളം രൂപ ചിലവഴിച്ചാണ് നവീകരണ പ്രവര്‍ത്തനം നടത്തുന്നത്. ഇതോടൊപ്പം കര്‍ഷകര്‍ക്ക് വേണ്ടി ഇരു വശങ്ങളില്‍ റാമ്പുകളും നിര്‍മ്മിക്കും. ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത്. ഇത് വഴിയുള്ള വാഹനങ്ങള്‍ ചമ്മന്നൂര്‍ കല്ലൂര്‍മ്മ വഴിയും എരമംഗലം വഴിയുമാണ് പോകേണ്ടതെന്നും പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ നേരത്തെ അറിയിച്ചിരുന്നു.

ADVERTISEMENT
error: Content is protected !!